ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുറക്കുമ്പോൾ പലപ്പോഴും മിനിമം ബാലൻസ് എന്നത് വില്ലനാകാറുണ്ട്. രാജ്യത്തെ ബാങ്കുകൾ വിവിധ നിരക്കുകളാണ് മിനിമം ബാലൻസ് ആയി ഈടാക്കാറുള്ളത്. അക്കൗണ്ടിൻ്റെ തരത്തെയും ബാങ്ക് നൽകുന്ന സേവനങ്ങളെയും ആശ്രയിച്ച് ഈ തുക വ്യത്യാസപ്പെടാം. ഇനി ഈ മിനിമം ബാലൻസ് നിലനിർത്തുന്നില്ലെങ്കിൽ, ബാങ്ക് നിങ്ങളിൽ നിന്ന് പിഴ ഈടാക്കും.
സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഉപയോക്താക്കളിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ 8,495 കോടി രൂപ പിഴ ഈടാക്കിയതായാണ് റിപ്പോർട്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലസ് നിരക്കുകൾ നിർത്തലാക്കിയെങ്കിലും മറ്റ് പല ബാങ്കുകളും ഇപ്പോഴും ഇത് ഈടാക്കുന്നു.
മിനിമം ബാലൻസ് എത്രയാണ്?
നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് മിനിമം ബാലൻസ്. ഇത് ഓരോ ബാങ്കിനെ അനുസരിച്ച് വ്യത്യസ്തപ്പെടും. നിങ്ങളുടെ അക്കൗണ്ടിലെ തുക ഈ പരിധിക്ക് താഴെയാണെങ്കിൽ ബാങ്ക് പിഴ ഈടാക്കും. ഈ തുക ഓരോ ബാങ്കിനും വ്യത്യസ്‌തമാകാം, കൂടാതെ ഇത് നിങ്ങളുടെ അക്കൗണ്ടിൻ്റെ തരത്തെയും ബാങ്ക് നൽകുന്ന സൗജന്യ സേവനങ്ങളെയും ആശ്രയിച്ചിരിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2020 മാർച്ചിൽ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കായുള്ള മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ നിർത്തലാക്കിയിട്ടുണ്ട്. മുൻപ് സ്ബിഐ അക്കൗണ്ട് ഉടമകൾ അവരുടെ ബ്രാഞ്ച് മെട്രോ ഏരിയയിലോ അർദ്ധ നഗര പ്രദേശങ്ങളിലോ ഗ്രാമത്തിലോ ആണോ എന്നതിനെ ആശ്രയിച്ച് ശരാശരി 3,000 രൂപയോ 2000 രൂപയോ 1000 രൂപയോ അവരുടെ അക്കൗണ്ടിൽ സൂക്ഷിക്കണം.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, “മിനിമം ശരാശരി പ്രതിമാസ ബാലൻസ് രൂപ നിലനിർത്തേണ്ടത് നിർബന്ധമാണ്. നഗരത്തിലുള്ള ബ്രാഞ്ചുകൾ ശരാശരി പ്രതിമാസ ബാലൻസ് 10000 രൂപ മിനിമം ബാലൻസ് ആയി നിലനിർത്തണം. അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷവും ഒരു ദിവസവും കാലാവധിയുള്ള ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരിക്കണം. അർദ്ധ-നഗര ബ്രാഞ്ചുകൾ ശരാശരി ത്രൈമാസ ബാലൻസ് 5000 രൂപ നിലനിർത്തണം. മിനിമം തുക ഇല്ലെങ്കിൽ പിഴയായി എത്രയാണോ കുറവ് അതിന്റെ 6 ശതമാനം അല്ലെങ്കിൽ 600 രൂപ, ഇതാണോ കുറവ് അത് നൽകണം.
ഐസിഐസിഐ
ഐസിഐസിഐ ബാങ്കിന്റെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടിലെ ശരാശരി മിനിമം ബാലൻസ് തുക 10,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നഗര ശാഖകളിൽ 5,000 രൂപയും ഗ്രാമീണ ശാഖകളിൽ 2,000 രൂപയും മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. പിഴ, 100 രൂപയും കൂടെ എത്രയാണോ കുറവ് അതിന്റെ 5 ശതമാനവും നല്കണം.
പിഎൻബി
മെട്രോ നഗരങ്ങളിൽ 5,000 മുതൽ 600 രൂപയും അർദ്ധ നഗരങ്ങളിൽ 500 രൂപയും ഗ്രാമപ്രദേശങ്ങളിൽ 400 രൂപയും ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. പിഴ ബ്രാഞ്ചുകൾ അനുസരിച്ച് വ്യത്യാസപ്പെടും.
യെസ് ബാങ്ക്
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജ് ഈടാക്കില്ല.
Post a Comment