തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സംസ്ഥാന സമിതിയിൽ ഇപി ജയരാജന്‍ പങ്കെടുക്കില്ല. കണ്ണൂരിലേക്ക് പോയി എന്നാണ് വിവരം. ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം കമ്മിറ്റിയിൽ പങ്കെടുക്കാതെ കാണൂരിലേക്ക് തിരിച്ചത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാര്‍ട്ടിയെ അറിയിച്ചു. ഇപി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങൾ ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും എന്നാണ് സൂചന.
ഇപി ജയരാജന് ഇന്ന് നിർണ്ണായകം; രാജി സന്നദ്ധത അറിയിച്ചു; എല്‍ഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും
News@Iritty
0
Post a Comment