Join News @ Iritty Whats App Group

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം ശോഭായാത്രകള്‍ നടന്നു

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകള്‍ നടന്നു. ഇന്ന് വൈകീട്ടോ​ടെയാണ് ശോഭായാത്രകള്‍ക്ക് തുടക്കം കുറിച്ചത്. തലസ്ഥാന നഗരിയിലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു . വയനാട് ദുരന്തത്തിന്റെ മരണമടഞ്ഞവര്‍ക്ക് അദ്ദേഹം ​‍ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകൾ എറണാകുളം ജോസ് ജംഗ്ഷനിൽ സംഗമിച്ചു.
തൃശ്ശൂർ മഹാനഗരത്തിന്റെ മഹാശോഭായാത്ര പാറമേക്കാവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. ബാലഗോകുലത്തിന്റെ വയനാട് സ്‌നേഹനിധി സമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഇത്തവണ ദുരന്തത്തിന്റെ ഭാഗമായി വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group