ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നടത്തുന്ന കാരുണ്യയാത്ര 12മുതൽ മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ആദ്യ ഘട്ടം 12ന് രാവിലെ ഒൻമ്പതിന് ഇരിട്ടി പുതിയ ബസ്റ്റാന്റിൽ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യും. മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നിവയിലെ ഉന്നത ഉദ്ദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിക്കും. രണ്ടാംഘട്ടം 17നും മൂന്നാം ഘട്ടം 21നും നടത്തും. ബസ് ജീവനക്കാരുടെ പൂർണ്ണ പിൻതുണയോടെ നടത്തുന്ന കാരുണ്യ യാത്രയിൽ വിദ്യാർത്ഥികളും വ്യാപരികളും തൊഴിലാളികളുടേയും പൂർണ്ണ പങ്കാളിത്തം ഉണ്ടാകണം. 63 സ്വകാര്യ ബസ്സുകളാണ് ഇരിട്ടി ടൗൺ കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്നത്. കാരുണ്യയാത്രയിലൂടെ കിട്ടുന്ന വരുമാനം മുഴുവനായും വീട് നിർമ്മാണത്തിനായി മാറ്റിവെക്കുമെന്നും അസോസിയേഷൻ ഭാരവാഹികളായ അജയൻ പായം, ടൈറ്റസ് ബെന്നി, എം.എസ്. ബാബൂ സെന്റ്ജൂഡ്, എൻ.സി. ജോണി, റഷീദ് കേരള എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ദുരിത ബാധിതർക്ക് 25 വീട് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കാരുണ്യ യാത്ര 12 മുതൽ
News@Iritty
0
Post a Comment