Join News @ Iritty Whats App Group

യുവഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊന്ന സംഭവം; രാജ്യവ്യാപക പ്രതിഷേധത്തിന് ഐഎംഎ; ശനിയാഴ്ച 24 മണിക്കൂർ പണിമുടക്ക്

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഐഎംഎ. ശനിയാഴ്ച രാവിലെ 6 മുതൽ 24 മണിക്കൂർ ആണ് പണിമുടക്ക് പ്രതിഷേധം നടത്തുക. അവശ്യ സർവീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കും എന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആശുപത്രിയില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നലെ നടന്നത്. ആശുപത്രി അർദ്ധരാത്രി അക്രമികൾ അടിച്ചു തകർത്തു. സമരക്കാരെ മർദിച്ച അക്രമികള്‍ പോലീസിനെയും കൈയേറ്റം ചെയ്തു.. അക്രമത്തിന് പിന്നിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ​ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നും ബിജെപി ആരോപിച്ചു. 7 അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഐ സംഘം ആശുപത്രിയിൽ പരിശോധന നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group