കൊച്ചി: കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറക്കാൻ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.
കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ല, നെടുമ്പാശേരിയിൽ ലാന്റിംഗ്, യാത്രക്കാർ ഇറങ്ങിയില്ല
News@Iritty
0
إرسال تعليق