Join News @ Iritty Whats App Group

പ്രഥമ ഉമ്മൻചാണ്ടി പുരസ്ക്കാരം രാഹുൽഗാന്ധിക്ക്,ഒരു ലക്ഷം രൂപയും നേമംപുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവും സമ്മാനം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം , ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുൽഗാന്ധിക്ക് നൽകാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ , ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.



സീനിയര്‍ സിറ്റിസൺസ് ഫോറം കോട്ടയത്തിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള മുഖ്യമന്ത്രിമാരുടെ ചരിത്രമെടുത്താൽ ഉമ്മൻ ചാണ്ടി ഒരു അപൂര്‍വതയാണെന്നും അതിനാൽ അദ്ദേഹത്തെ പണ്ട് എതിര്‍ത്തിരുന്നവരുടെ എതിര്‍പ്പിന്റെ ശക്തി ഇന്ന് കുറഞ്ഞെന്നും തിരുവഞ്ചൂര്‍ പറഞ്ഞു....

Post a Comment

أحدث أقدم
Join Our Whats App Group