Join News @ Iritty Whats App Group

പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ

മൂവാറ്റുപുഴ വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ. ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ വികാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.

ഇന്ന് പുലർച്ചെ അഞ്ചിനാണ് പള്ളിയുടെ പാചക പുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ല. ബുധനാഴ്ച നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളിൽ ഫാ. ജോസഫ് സജീവമായിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group