Join News @ Iritty Whats App Group

അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഊര്‍ജിതമല്ല; രക്ഷാദൗത്യത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി ; കര്‍ണാടകയിലെ ഷിരൂരിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യത്തില്‍ കോടതി ഇടപ്പെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി ഹര്‍ജി. ഹര്‍ജിയില്‍ ആവസ്യപ്പെടുന്നത് രക്ഷാദൗത്യത്തിന് കേന്ദ്ര , കര്‍മാടക, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ്.ഹര്‍ജി സമര്‍പ്പിച്ചത് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനാണ്.

കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ലെന്നും, തിരച്ചില്‍ ഊര്‍ജിതമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ജുന്‍ മണ്ണിനിടിയില്‍ പെട്ട ദിവസം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അടക്കം പരാമര്‍ശിച്ചാണ് ഹര്‍ജി. യുദ്ധകാലാടിസ്ഥാനത്തില്‍ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

Post a Comment

أحدث أقدم
Join Our Whats App Group