Join News @ Iritty Whats App Group

കേരളീയവുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ; ഡിസംബറില്‍ പരിപാടി നടത്താന്‍ ആലോചന


തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തീകപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയില്‍ വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ചെലവ് കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വന്‍ തുക ചെലവ് വേണ്ടി വരുന്ന പരിപാടി ഡിസംബറിലാകും നടക്കുകയെന്നാണ് വിവരം. പരിപാടിയുടെ നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പബ്ലിക് റിലേഷന്‍ വകുപ്പ് ചെലവഴിച്ച ഒന്നരക്കോടിയുടെ കണക്കുകള്‍ മാത്രമാണ് പുറത്ത് വന്നിട്ടത്. ഏഴു കലാപരിപാടികള്‍ക്കായി 1 കോടി 55 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഏഴ് കലാപരിപാടികള്‍ക്ക് മാത്രമുള്ള ചെലവാണിത്.

ശോഭനയുടെ നൃത്തം, എട്ട് ലക്ഷം, മുകേഷ് എംഎല്‍എയും ജിഎസ് പ്രദീപും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഷോയ്ക്ക് 8,30,000, മുരുകന്‍ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച പരിപാടിക്ക് 40,5000 രൂപ, 2,05,000 രൂപ ചെലവഴിച്ച് കെഎസ് ചിത്രയുടെ ഗാനമേള, കലാമണ്ഡലം കലാകാരന്‍മാരുടെ ഫ്യൂഷന്‍ ഷോ 3,80,000. സ്റ്റീഫന്‍ ദേവസിയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചേര്‍ന്നൊരുക്കിയ പരിപാടിക്ക് 119000 രൂപ, എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജയം ഷോയ്ക്ക് 990000 രൂപ എന്നിങ്ങനെയായിരുന്നു ചെലവഴിച്ച തുക.

Post a Comment

Previous Post Next Post
Join Our Whats App Group