Join News @ Iritty Whats App Group

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും; നടപടി ബിസിസിഐയുടെ ഹര്‍ജിയില്‍

ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള തിങ്ക് ആന്റ് ലേണിനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത വകയില്‍ ബിസിസിഐയ്ക്ക് പണം നല്‍കാനുള്ളതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

ടീം ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്ത ഇനത്തില്‍ 158 കോടി രൂപയാണ് ബൈജു രവീന്ദ്രന്റെ ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കാനുള്ളത്. ബിസിസിഐയുമായുള്ള സാമ്പത്തിക തര്‍ക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ബൈജൂസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ട്രൈബ്യൂണല്‍ ബൈജൂസിന്റെ ആവശ്യം തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ഹര്‍ജി ദേശീയ കമ്പനി ലാ ട്രൈബ്യൂണല്‍ കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്തുകൊണ്ട് 2019ല്‍ ആയിരുന്നു ബിസിസിഐയുമായി ബൈജൂസ് കരാര്‍ ഒപ്പുവച്ചത്. 2022 വരെയുണ്ടായിരുന്ന കരാര്‍ ബിസിസിഐ ഒരു വര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു.

ബൈജൂസ് നിലവില്‍ മോറിട്ടോറിയത്തിന് കീഴിലായതിനാല്‍ കരാര്‍ പ്രകാരം ബിസിസിഐയ്ക്ക് ലഭിക്കാനുള്ള പണം ആസ്തികളുടെ വില്പനയ്‌ക്കോ ജുഡീഷ്യല്‍ നടപടികള്‍ക്കോ നിരോധനമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group