കൊച്ചി: നടി ആസിഫ്അലിയില്‍ നിന്നും പുരസ്‌ക്കാരം വാങ്ങാന്‍ കൂട്ടാക്കാതെ ജയരാജിനെ സ്‌റ്റേജിലേക്ക് വിളിച്ചുവരുത്തി പുരസ്‌ക്കാരശില്‍പ്പം ഏറ്റുവാങ്ങിയ ഗസല്‍ഗായകനും സംഗീതസംവിധായകനുമായ രമേശ് നാരായണന്റെ നടപടി വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഗായകന് വിമര്‍ശനവുമായി ആസിഫിന്റെ ആരാധകര്‍ എത്തുകയും ചെയ്തു. നടനെ അപമാനിക്കുന്ന നടപടിയാണ് സംഗീതസംവിധായകനില്‍ നിന്നുണ്ടായെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങളു'ടെ ആന്തോളജി സീരീസുമായി ബന്ധപ്പെട്ടാണ് വിവാദം. കൊച്ചിയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചിംഗ് ചടങ്ങില്‍ രമേശ് നാരായണന് പുരസ്‌ക്കാരം സമ്മാനിക്കാന്‍ വിളിക്കപ്പെട്ടത് ആസിഫ് അലിയെയായിരുന്നു. ആസിഫ് വേദിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ആസിഫില്‍ നിന്നും സമ്മാനം വാങ്ങാന്‍ കൂട്ടാക്കാതിരുന്ന രമേശ് നാരായണന്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി. ആസിഫില്‍ നിന്നും ട്രോഫി വാങ്ങിക്കൊടുത്ത ശേഷം ജയരാജില്‍ നിന്നും സ്വീകരിക്കുകയായിരുന്നു. വേദിയില്‍ ഇല്ലാത്ത ജയരാജിനെ വിളിച്ചുവരുത്തിയതും ട്രോഫിവാങ്ങാന്‍ മടിച്ചതുമെല്ലാം ട്രോളായിട്ടുണ്ട്.
പുരസ്‌ക്കാരം വാങ്ങിയതിന് പിന്നാലെ രമേശ് നാരായണന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. എന്നാല്‍ ആസിഫിനോട് സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറാകാതിരുന്നതും അവഗണനയായിട്ടാണ് ആരാധകര്‍ എടുത്തിട്ടുള്ളത്. എംടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ ഒമ്പത് സംവിധായകരാണ് ഒരുക്കുന്നത്. ഇതില്‍ അശ്വതി സംവിധാനം ചെയ്യുന്ന 'വില്‍പ്പന' എന്ന സിനിമയിലാണ് ആസിഫ് അലി അഭിനയിക്കുന്നത്്. ഓഗസ്റ്റ് 15 ന് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 വിലൂടെയാണ് റിലീസ് ചെയ്യുന്നത്.
إرسال تعليق