Join News @ Iritty Whats App Group

സംസ്ഥാനത്ത് പനി പടരുന്നു; ജൂലൈയിൽ മാത്രം ചികിത്സ തേടിയത് അരലക്ഷത്തിലധികം രോഗികൾ, ആശങ്കയായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ


സംസ്ഥാനത്ത് പനി പടരുന്നു. പനി ബാധിതരുടെ എണ്ണം വധിക്കുന്നതായാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 11,438 പനിബാധിതർ ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. പനി ബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. അതേസമയം ജൂലൈയിൽ ചികിത്സ തേടിയത് അരലക്ഷത്തിലധികം രോഗികൾ ആണെന്നും റിപ്പോർട്ടുണ്ട്.

അഞ്ച് ദിവസത്തിനിടെ 493 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 109 പേർക്കാണ്. 158 പേർക്ക് H1N1 സ്ഥിരീകരിച്ചു. നിലവിൽ നിരവധി രോഗികളാണ് പനിബാതിരായി ചികിത്സയിൽ കഴിയുന്നത്. 69 പേർക്ക് എലിപ്പനി, 64 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും 21 പേർക്കും ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ആറ് വെസ്റ്റ് നൈൽ കേസുകളാണ് സ്ഥിരീകരിച്ചത്.

ജൂലൈ മാസത്തിൽ പനിബാധിതരുടെ എണ്ണം വർധിക്കുമെന്നത് ആരോഗ്യവകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും ആയിരത്തിലധികം രോഗികളുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അതേസമയം ഏറ്റവും കൂടുതൽ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്

Post a Comment

Previous Post Next Post
Join Our Whats App Group