Join News @ Iritty Whats App Group

തില്ലങ്കേരി പള്ള്യം എലിപ്പറമ്ബില്‍ ഓവുചാലിലെ സ്ലാബിനടിയില്‍ കരിങ്കല്‍ ഭിത്തിക്കിടയില്‍ കണ്ടെത്തിയ സ്റ്റീല്‍ പാത്രം പ്രദേശവാസികളെ ആശങ്കയിലാക്കി നിർത്തിയത് മണിക്കൂറുകള്‍

രിട്ടി: ഓവുചാലിലെ സ്ലാബിനടിയില്‍ കരിങ്കല്‍ ഭിത്തിക്കിടയില്‍ കണ്ടെത്തിയ സ്റ്റീല്‍ പാത്രം പ്രദേശവാസികളെ ആശങ്കയിലാക്കി നിർത്തിയത് മണിക്കൂറുകള്‍.

ഒടുവില്‍ കണ്ണൂരില്‍ നിന്നും എത്തിയ ബോംബ് സ്‌ക്വഡ് ഓവുചാലിലിറങ്ങി ഇത് കൈയിലെടുത്ത് മൂടിയില്ലാത്ത സ്റ്റീല്‍ പാത്രമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് എല്ലാവർക്കും സമാധാനമായത്.
തില്ലങ്കേരി പഞ്ചായത്തിലെ പള്ള്യം എലിപ്പറമ്ബില്‍ റോഡരികിലെ ഓവുചാലിലെ സ്ലാബിനുള്ളിലെ കരിങ്കല്‍ ഭിത്തിക്കിടയിലാണ് പാത്രം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെ സമീപത്തെ കച്ചവടക്കാരനായ മുകുന്ദൻ കനത്ത മഴയില്‍ ഓവുചാലിലെ സ്ലാബിനടയില്‍ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് സ്റ്റീല്‍ പാത്രം കണ്ടെത്തിയത് .
ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. മുഴക്കുന്ന് എസ്.ഐ എൻ.വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ബോംബ് ആകാമെന്ന് സംശയിക്കുകയും ചെയ്തു. നിരവധി നാട്ടുകാരും സ്ഥലത്തെത്തി. മുഴക്കുന്ന്, മാലൂർ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള കൂടുതല്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. ഉച്ചക്ക് ഒരു മണിയോടെ കണ്ണൂരില്‍ നിർത്തിയ ബോംബ് സ്‌ക്വാഡ് ഓവുചാലില്‍ ഇറങ്ങി സ്റ്റീല്‍ പാത്രം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കല്ലിനിടയില്‍ അമർന്ന് നില്ക്കുന്നതായി കണ്ടെത്തി. കല്ലിളക്കി പാത്രം പുറത്തെടുത്തപ്പോഴാണ് മൂടിപോലുമില്ലാത്ത ഒഴിഞ്ഞ പാത്രമാണിതെന്ന് മനസ്സിലാക്കിയത്. ബോംബ് സ്‌ക്വാഡ് എസ്.ഐ പി.എൻ.അജിത് കുമാർ, സ്‌ക്വാഡ് അംഗങ്ങളായ പി.ധനേഷ്, പി.പി.ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പാത്രം പുറത്തെടുത്ത് ബോംബല്ലെന്ന് സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group