Join News @ Iritty Whats App Group

തമിഴ്നാട് ധർമപുരിയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

തമിഴ്നാട് : സേലം ധർമപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ യുവാക്കൾ മരിച്ചു. പെരിന്തൽമണ്ണ രാമപുരം സ്വദേശി എം. ബിൻഷാദ് (25), തിരൂർ പയ്യനങ്ങാടി സ്വദേശി നംഷി (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരു- സേലം ദേശീയപാതയിലാണ് അപകടമുണ്ടായത്.

രണ്ട് ബൈക്കുകളിലായി നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും നംഷിയും.നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം. റോഡരികിൽ ബൈക്ക് നിർത്തിയപ്പോഴാണ് നിയന്ത്രണം വിട്ടെത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group