Join News @ Iritty Whats App Group

എകെജി സെന്റര്‍ ആക്രമണക്കേസ് ; പ്രതി സുഹൈല്‍ ഷാജഹാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു


കൊച്ചി: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി യൂത്തുകോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് സുഹൈല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈലാണെന്നും സംഭവം നടക്കുമ്പോള്‍ നഗരത്തില്‍തന്നെ ഉണ്ടായിരുന്നു എന്നുമാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആക്രമണദിവസം രാത്രി ഇയാള്‍ സഞ്ചരിച്ച വഴികളിലൂടെയായിരുന്നു പോലീസ് തെളിവെടുപ്പു നടത്തിയത്.

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ വീണ്ടും രാജ്യംവിടാന്‍ സാധ്യതയുണ്ടെന്നുമാണു പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍, കേസന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടാത്തതുകൊണ്ടാണു മുമ്പു ഹാജരാകാതിരുന്നതെന്നും വിദേശത്തേക്കു പോയതെന്നും സുഹൈല്‍ പറഞ്ഞിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group