Join News @ Iritty Whats App Group

മലയാളി ഡ്രൈവര്‍ക്കായി കുടുംബം കാത്തിരിക്കുന്നു ; ജിപിഎസ് വഴിയുള്ള പരിശോധനയില്‍ ലോറി മണ്ണിനടിയില്‍



കോഴിക്കോട്: മണ്ണിടിച്ചിലില്‍ അകപ്പെട്ടുപോയ മലയാളി ഡ്രൈവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ നാലാം ദിവസത്തിലേക്ക്. ലോറി ഡ്രൈവറായി കോഴിക്കോട് സ്വദേശിക്ക് വേണ്ടിയാണ് തെരച്ചില്‍. കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ലോറി മണ്ണിനടിയിലാണ് കിടക്കുന്നതെന്നാണ് വിവരം. ജിപിഎസ് വഴി പരിശോധന നടത്തിയപ്പോള്‍ ലോറി കിടക്കുന്നത് മണ്ണിനടിയിലാണ്.

അര്‍ജുന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കുഞ്ഞും. ഫോണ്‍ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫാണ്. ഭാര്യയും സഹോദരനും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടിയിട്ടുണ്ട്. മൊബൈല്‍ നമ്പറില്‍ അല്‍പ്പം മുമ്പ് വിളിച്ചപ്പോഴും റിങ് ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അതേസമയം ഫോണ്‍ റിങ് ചെയ്തതെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു.

ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണില്‍ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോഴാണ് വീണ്ടും റിങ് ചെയ്തതെന്നും കുടുംബം പറയുന്നത്. അര്‍ജുന്‍ തന്നെ ഫോണ്‍ ഓണാക്കി ഓഫാക്കിയതാണോ എന്നാണ് കുടുംബത്തിന്റെ സംശയം. സംഭവത്തില്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറും ഇടപെട്ടിട്ടുണ്ട്. അര്‍ജുനെ കണ്ടെത്താന്‍ ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലുമെല്ലാം ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്പി അടക്കമുള്ളവരുണ്ടെന്നും നാവികസേന എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും എസ്പിയുമായി സംസാരിച്ചുവെന്നും കോഴിക്കോട് എംപി എംകെ രാഘവന്‍ പറഞ്ഞു. മണ്ണ് നീക്കം ചെയ്തുള്ള രക്ഷാപ്രവര്‍ത്തനവും ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉത്തര കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായും ബന്ധപ്പെടുന്നുണ്ട്.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group