കൊച്ചി: നിയമവിരുദ്ധമായി വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്ന കസ്റ്റംസ്, ഇന്‍കംടാക്സ്, സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്.
ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വയ്ക്കുന്നതും നിയമവിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിമാരാണു നിയമലംഘനം നടത്തുന്നതെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
إرسال تعليق