ഗാന്ധിനഗർ: ഐഎഎസ് ഓഫീസറുടെ ഭാര്യ ഗുണ്ടാ നേതാവിനൊപ്പം ഒളിച്ചോടിയശേഷം മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി ജീവനൊടുക്കി. ഗുജറാത്തിലാണ് സംഭവം. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സെക്രട്ടറിയായ രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ് ഒമ്പതുമാസം മുമ്പാണ് ആൺസുഹൃത്തും ഗുണ്ടയുമായ മഹാരാജയ്ക്കൊപ്പം പോയത്.
എന്നാൽ മാസങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് വന്ന സൂര്യയെ സ്വീകരിക്കാൻ ഭർത്താവ് രൺജീത്തയാറായില്ല. തുടർന്നാണ് സൂര്യ ആത്മഹത്യക്ക് ശ്രമിച്ചത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവ് തയാറായിട്ടില്ല. സൂര്യയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഈ കുറിപ്പിലെ വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല.
إرسال تعليق