വെള്ളിയാഴ്ച രാത്രി 11.25-ന് പയ്യോളിക്കും വടകരയ്ക്കും ഇടയിലാണ് സംഭവം. ജനറല്‍ കോച്ചില്‍ ശല്യംചെയ്ത യാത്രക്കാരനോട് മാറിനില്‍ക്കാൻ സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ അനുസരിച്ചില്ല. മാറിനില്‍ക്കാൻ മറ്റൊരു യാത്രക്കാരനും പറഞ്ഞു. ഇതോടെ അക്രമി സ്ക്രൂഡ്രൈവർ എടുത്ത് ഈ യാത്രക്കാരനെ കുത്തി.
തീവണ്ടി വടകര സ്റ്റേഷനിലെത്തിയപ്പോള്‍ ആർ.പി.എഫ്. അക്രമിയെ പിടിച്ചു. ഇയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മദ്യലഹരിയിലായിരുന്നു അക്രമിയെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു. മുൻപ് തീവെപ്പ് നടന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഇപ്പോഴും സുരക്ഷയ്ക്ക് പോലീസുകാരില്ലെന്ന് യാത്രക്കാർ പറഞ്ഞു.
إرسال تعليق