Join News @ Iritty Whats App Group

കാന്‍വാര്‍ യാത്രാവഴിയിലെ ഹോട്ടലുകള്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ


ന്യൂഡല്‍ഹി: കാന്‍വര്‍ യാത്രാവഴിയിലെ ഹോട്ടലുകള്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ ഉത്തരവിന് സ്റ്റേ. സുപ്രീം കോടിതിയുടേതാണ് നടപടി. ഉത്തര്‍ പ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ കാന്‍വാര്‍ യാത്രയുടെ പാതയിലുള്ള ഭക്ഷണശാല ഉടമകള്‍ ഉടമകളുടെയും ജോലി ചെയ്യുന്ന ജീവനക്കാരുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.


ഇത് വലിയ വിവാദമായിരുന്നു. ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ പേരുകള്‍ രേഖപ്പെടുത്താന്‍ ഹോട്ടലുടമകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി ജൂലൈ 26 ന് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി മാറ്റി. അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.


മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഈ ഉത്തരവുകള്‍ സഹായിക്കും എന്നും അത് അനുവദിക്കരുത് എന്നും മഹുവ മൊയ്ത്രയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ തിരിച്ചറിഞ്ഞ് അവരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് വിധേയരാക്കുന്നതിലൂടെ ഭിന്നിപ്പുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രശ്നകരമാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group