Join News @ Iritty Whats App Group

യുവാക്കള്‍ക്ക് പ്രതിമാസം 6000 മുതല്‍ 10000 രൂപ വരെ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വൻപ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വന്‍ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. യുവാക്കല്‍ക്ക് പ്രതിമാസം 6000 മുതല്‍ 10000 രൂപ വരെ ധനസഹായംനല്‍കുന്ന പദ്ധതി ഇന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിക്കുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി, മാസങ്ങള്‍ മാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ഖജനാവില്‍ നിന്ന് പണമെറിഞ്ഞുള്ള തന്ത്രങ്ങള്‍ അവതരിപ്പിക്കുകയാണ് ഷിന്‍ഡെ സര്‍ക്കാര്‍. 'ലഡ്ല ഭായ് യോജന' എന്ന പേരിലാണ് പുതിയ പദ്ധതി. 12-ാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം 6,000 രൂപ. ഡിപ്ലോമ പഠിക്കുന്നവര്‍ക്ക് 8,000 രൂപയും ബിരുദമുള്ളവര്‍ക്ക് 10,000 രൂപയുമാണ് പ്രതിമാസ സഹായമായി ലഭിക്കാന്‍ പോവുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group