Join News @ Iritty Whats App Group

300 മീറ്റർ നീളം, 48 മീറ്റർ വീതി; 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷി; ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞത്തേക്ക് ചരക്കുമായി എത്തിയിരിക്കുന്നത്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014 ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്.

കൂറ്റൻ മദർഷിപ്പിന് നങ്കൂരം ഇടാൻ ആവശ്യമായത് 10 മീറ്റർ ആഴമാണ് ആവശ്യമായി വരുന്നത്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട് സാൻ ഫെർണാണ്ടോക്ക്. എന്നാൽ 2000 കണ്ടെയ്നറുകൾ മാത്രമാണ് വിഴിഞ്ഞത്തെത്തുന്നത്. അതിൽ തുറമുഖത്തിറക്കുന്നത് 1960 കണ്ടെയ്നറുകൾ. കഴിഞ്ഞ മാസം 22 നാണ് സാൻ ഫെർണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.

Read Also: സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖ തീരത്ത് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

ചൈനയിലെ ഷാങ്ങ്ഹായ്, സിയാമെൻ തുറമുഖങ്ങൾ കടന്ന് ജൂലൈ ഒന്നിന് ഷിയാമെന്നിൽ നിന്നും ചരക്കുകളും കയറ്റിയാണ് സാൻ ഫെർണാണ്ടോയുടെ വരവ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കെത്തുന്ന ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോ ചരിത്രത്തിലിടം പിടിക്കും. സാൻ ഫെർണാണ്ടോയുടെ വരവോടെ പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്നത്തിന് സാക്ഷാത്കാരമാവുകയാണ്. തുറമുഖത്തിന്റെ 800 മീറ്റർ ബെർത്തിന്റെ മധ്യഭാഗത്ത് നങ്കൂരമിടുന്ന സാൻഫെർണാണ്ടോ ചരക്കുകളിറക്കിയതിന് ശേഷം അന്നേ ദിവസം കൊളംബോയിലേക്ക് മടങ്ങും.

കപ്പലിൽ നിന്നിറക്കിയ കണ്ടെയ്നറുകൾ മദർ ഷിപ്പ് മടങ്ങിയതിന് ശേഷം ചെറിയ ഫീഡർ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടു പോകും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, എ പി എം ടെർമിനലുകൾ, ഹപാഗ്- ലോയ്ഡ്, എന്നിവയുൾപ്പടെയുള്ള ലോക ഭീമമൻമാരുടെ കപ്പലുകളാകും സാൻഫെർണാണ്ടോയ്ക്ക് ശേഷം വിഴിഞ്ഞത്തേക്ക് എത്തുക.

Post a Comment

Previous Post Next Post
Join Our Whats App Group