Join News @ Iritty Whats App Group

വിന്‍ഡോസ് പ്രവര്‍ത്തനം തടസ്സപ്പെട്ടു; 192 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

തിരുവനന്തപുരം > മൈക്രോ സോഫ്റ്റ് വിന്ഡോസ് പ്രവര്ത്തനം തടസ്സപ്പെട്ടതോടെ 192 വിമാന സര്വീസുകള് റദ്ദാക്കി ഇന്ഡിഗോ. ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാനും റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ ലഭിക്കാനുമുള്ള അവസരം താത്കാലികമായി ലഭ്യമല്ലെന്നും ഇന്ഡിഗോ അറിയിച്ചു.

തിരുവനന്തപുരത്തുനിന്നുള്ള നാല് ഇന്ഡിഗോ സര്വീസുകളും റദ്ദാക്കി. ബംഗളൂരു, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ലോക വ്യാപകമായ തകരാറാണെന്നും തങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യമാണെന്നും വിമാന സര്വീസുകള് റദ്ദാക്കിയ സംഭവത്തിൽ ഇൻഡി​ഗോ പ്രതികരിച്ചു. മൈക്രോസോഫ്റ്റ് വിൻഡോസിൻ്റെ പ്രവർത്തനം നിലച്ചതോടെയാണ് വ്യോമയാന മേഖല പ്രതിസന്ധിയിലായത്.

Post a Comment

أحدث أقدم
Join Our Whats App Group