Join News @ Iritty Whats App Group

എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ അ​മി​ത ഫീ​സ്; പൊ​തു​ന​യം രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ് ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ന​യം രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍. പ​ല സ്ഥാ​പ​ന​ങ്ങ​ളും അ​മി​ത​ഫീ​സും പ​ല നി​ര​ക്കും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മേ​ഖ​ല​യി​ല്‍ പൊ​തു​ന​യം രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്കു​ന്ന​ത്.

അ​മി​ത​ഫീ​സ് ഈ​ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള​ട​ക്കം ഭൂ​രി​ഭാ​ഗം കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ളോ ഏ​കീ​ക​രി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളോ നി​ല​വി​ലി​ല്ല.

സം​സ്ഥാ​ന​ത്തെ പ​ല കു​ട്ടി​ക​ളും ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നേ​ടി ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ ഭീ​മ​മാ​യ ഫീ​സ് കു​ട്ടി​ക​ളി​ല്‍​നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഭീ​മ​മാ​യ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് പ​ല സ്‌​കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ല്‍ പ​ല​തും അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​വ​യാ​ണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഏ​കീ​കൃ​ത​മാ​യി ഒ​രു ഫീ​സ് ഘ​ട​ന രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​യ​പ​ര​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.

ഫീ​സ് നി​ര്‍​ണ​യം, പി​രി​വ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സൂ​ക്ഷ്മ​ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ള്‍, ജി​ല്ല, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ണ്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ടി​സി ല​ഭി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ ടി​സി ഇ​ല്ലാ​തെ​ത​ന്നെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group