Join News @ Iritty Whats App Group

വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതിഷേധം: നവോത്ഥാന സമിതി വൈസ് ചെയർമാൻ പദവി രാജിവെച്ച് ഹുസൈൻ മടവൂർ


വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഹുസൈന്‍ മടവൂര്‍ നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ പദവി രാജിവെച്ചു. ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്നായിരുന്നു വെള്ളാപ്പള്ളയുടെ പ്രസ്താവന. നവോത്ഥാന സമിതി ചെയർമാനാണ് വെള്ളാപ്പള്ളി നടേശന്‍. രാജിക്കത്ത് ഉടന്‍ ചെയർമാന് കൈമാറുമെന്ന് ഹുസൈൻ മടവൂർ അറിയിച്ചു.

ഇടതുപക്ഷത്തിന് മുസ്ലിം ന്യൂനപക്ഷ നിലപാടെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ന്യൂനപക്ഷം വിഹിതമായി ഒന്നും നേടിയിട്ടില്ലെന്നും ഉണ്ടെങ്കില്‍ വെള്ളാപ്പള്ളി തെളിവുകള്‍ പുറത്തുവിടണമെന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചില്ലെങ്കില്‍ പരിശോധിക്കേണ്ടത് അവരാണെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

പ്രീണനം കൊണ്ട് ന്യൂനപക്ഷത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചിട്ടില്ലെന്നും ഹുസൈൻ മടവൂർ പറഞ്ഞു. കേരള നവോത്ഥാന സമിതി ചെയര്‍മാനില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പ്രസ്താവനയാണ് ഇത്. പ്രസ്താവന അപക്വവും വാസ്തവ വിരുദ്ധവുമാണെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഗുണം ചെയ്യുമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group