Join News @ Iritty Whats App Group

വോട്ടെണ്ണല്‍ വോട്ടിംഗ് യന്ത്രത്തിലേക്ക് കടന്നു ; എന്‍ഡിഎ മുന്നേറ്റം തുടരുന്നു, കേരളത്തില്‍ രണ്ടിടത്ത് ലീഡ്


തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകള്‍ക്ക് പിന്നാലെ വോട്ടെണ്ണല്‍ വോട്ടിംഗ് യന്ത്രത്തിലേക്ക് പുരോഗമിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ലീഡ് 300 കടന്നു. കേരളത്തില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ബിജെപിയ്ക്ക് നേട്ടം കാണുന്നത്. ബാക്കി 19 സീറ്റുകളില്‍ 11 സീറ്റുകളില്‍ യുഡിഎഫും ഏഴു സീറ്റുകളില്‍ എല്‍ഡിഎഫുമാണ് മുന്നിലുള്ളത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനും ആലപ്പുഴയില്‍ ശോഭാസുരേന്ദ്രനും മുന്നില്‍ നില്‍ക്കുന്നതാണ് കേരളത്തില്‍ ബിജെപിയ്ക്ക് ആകെ ആശ്വാസം. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ദേശീയ തലത്തില്‍ ബിജെപിയുടെ ലീഡ് 302 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 301 സീറ്റുകളില്‍ ബിജെപി മുന്നില്‍ നില്‍ക്കുമ്പോള്‍ 177 ഇടങ്ങളിലാണ് ഇന്‍ഡ്യാസഖ്യം മുന്നിലുള്ളത്. മറ്റുള്ളവര്‍ക്ക് 22 സീറ്റുകളിലും ഉണ്ട്.

മദ്ധ്യപ്രദേശ്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ബീഹാര്‍, കര്‍ണാടക എന്നിങ്ങനെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ബിജെപിയ്ക്ക് തൊടാന്‍ കഴിയാത്തത് തമിഴ്‌നാട്ടില്‍ മാത്രമാണ്. ഒരു സീറ്റില്‍ പോലും ഇവിടെ ബിജെപിയ്ക്ക് മുന്നില്‍ എത്താനായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group