Join News @ Iritty Whats App Group

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് ഗതാഗതം ദുസ്സഹം: എസ്ടിയു പ്രക്ഷോഭത്തിലേക്ക്

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരുടെ നടപടിയിൽ  
എസ് ടി യു  മോട്ടോർ തൊഴിലാളി യൂണിയൻ ഇരിട്ടി യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

മലയോരമേഖലയിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ഇരിട്ടി താലൂക്ക് ആശുപത്രിയിയിലേക്ക് ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ആണ് ഈ റോഡ് വഴി കടന്നു പോകുന്നത്.
ആശുപത്രിയിലേക്ക് രോഗികളേയും കൊണ്ടുപോകുന്ന 
ഓട്ടോറിക്ഷ ടാക്സി ഡ്രൈവർമാരാണ് കൂടുതലായി റോഡ് തകർച്ച മൂലമുള്ള  യാത്ര പ്രശ്നം അഭിമുഖീകരിക്കുന്നത്.ഇടുങ്ങിയതും വീതി കുറഞ്ഞതുമായ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ദുസ്സഹമാണ്.

ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ  കടന്നുപോകുന്ന  ഈ റോഡിലെ ടാറിങ് തകർന്നിട്ട്  കുണ്ടും കുഴിയുമായി കിടക്കുന്നതും ഈ റോഡിലൂടെയുള്ള യാത്ര ബുദ്ധിമുട്ട് മുനിസിപ്പാലിറ്റി അധികൃതരെയും മറ്റും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മഴക്കാലമായാൽ ഈറോഡ് വഴിയുള്ള കാൽനടയാത്രയും പ്രയാസമാണെന്നിരിക്കെ ഇതിനൊരു പരിഹാരം കാണണമെന്നും കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.അഷ്റഫ് കണിയാറക്കൽ അധ്യക്ഷത വഹിച്ചു. , പി അബ്ദുൽ നാസർ , കെ.കെ അബ്ദുല്ല , എം അബ്ദുൽ നാസർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group