കണ്ണൂരിൽ റോഡരികിൽ നിന്ന് ബോംബ് കണ്ടെടുത്തു. സ്റ്റീൽ ബോംബ് ന്യൂമാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു.
ആളൊഴിഞ്ഞ പറമ്പിൽ നിന്നായിരുന്നു ഇന്നലെ ബോംബുകൾ കണ്ടെത്തിയത്. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്താനായത്.
എരഞ്ഞോളി കുടക്കളത്ത് ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിൽ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
Post a Comment