Join News @ Iritty Whats App Group

രാമോജി ഫിലിം സിറ്റി സ്ഥാപകനും ഈടിവി എംഡിയുമായ രാമോജി റാവു അന്തരിച്ചു

ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ അദേഹത്തെ പ്രവേശിപ്പിച്ചത്.

ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രാമോജി. നിര്‍മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.
1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു .

മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഈനാട് ന്യൂസ്പേപ്പര്‍, ഇടിവി നെറ്റ്വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്സ്, കലാഞ്ജലി, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നിവയാണ് രാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്ബനികള്‍.

തെലുങ്ക് സിനിമയില്‍ നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവു ജനിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group