Join News @ Iritty Whats App Group

തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ത്യൻ സൈന്യത്തില്‍ നഴ്‌സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പില്‍ ജീവനക്കാരിയായിരുന്നു. തളിപ്പറമ്ബ് ഗവണ്‍മെന്റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നഴ്‌സിംഗ് സൂപ്രണ്ടായാണ് പിന്നീട് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഭര്‍ത്താവ് തമ്ബാന്‍ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. മൂന്ന് ദിവസത്തോളമായി നാരായണിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ വീട്ടിലെത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. രുഗ്മിണി, ഗൗരി, ഭാരതി, ചന്ദ്രന്‍, പ്രകാശന്‍ എന്നിവരാണ് നാരായണിയുടെ സഹോദരങ്ങള്‍ വിവരമറിഞ്ഞ് തളിപ്പറമ്ബ് പൊലീസ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group