ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തും. വിവേകാനന്ദ പാറയിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ധ്യാനത്തിനായാണ് മോദി എത്തുന്നത്.
വ്യാഴാഴ്ച കന്യാകുമാരിയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകും. ജൂൺ ഒന്നിന് മടങ്ങുമെന്നാണ് വിവരം.
എന്നാൽ ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നിനും വിവേകാനന്ദ പാറയിൽ മോദി തുടരുമെന്നും പോലീസ് പറഞ്ഞു. 2019 ലും തെരഞ്ഞെടുപ്പിനിടെ കേദാർനാഥ് ഗുഹയിൽ നരേന്ദ്ര മോദി ധ്യാനമിരുന്നിരുന്നു.
Post a Comment