Join News @ Iritty Whats App Group

യാത്രക്കാർക്ക് റീഫണ്ട്‌ നൽകും : വാട്സ്ആപ്പ് നമ്പർ നൽകി എയർ ഇന്ത്യ എക്സ്പ്രസ്സ്‌

ദില്ലി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് 85 വിമാനങ്ങൾ റദ്ദാക്കി. എന്നാൽ ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകാൻ എയർലൈൻ. ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ അധിക ഫീസൊന്നും ഈടാക്കാതെ മുഴുവൻ റീഫണ്ടും നൽകുകയോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് ഫ്ലൈറ്റ് തെരഞ്ഞെടുക്കയോ ചെയ്യാൻ യാത്രക്കാർക്ക് സാധികും.

"യാത്രക്കാരന്റെ ഫ്ലൈറ്റ് റദ്ദാക്കിയാൽ റദ്ദാക്കുകയോ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്‌താൽ, അവർക്ക് വാട്ട്‌സ്ആപ്പിലോ വെബ്സൈറ്റിലോ റീഫണ്ടിനായി അപേക്ഷിക്കാവുന്നതാണ് . +91 6360012345 എന്ന നമ്പറിലോ airindiaexpress.com എന്ന വെബ്സൈറ്റിലോ യാതൊരു ഫീസും കൂടാതെ പൂർണ്ണമായ റീഫണ്ട് നേടാൻ കഴിയും . അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂൾ തിരഞ്ഞെടുക്കാം" എന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നുണ്ട്.

അപ്രതീക്ഷിതമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group