Join News @ Iritty Whats App Group

സർക്കാർ ചെലവിൽ സൗജന്യമായി താമസിച്ച് പഠിക്കാം; പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് അവസരം


സർക്കാർ ചെലവിൽ സൗജന്യമായി താമസിച്ച് പഠിക്കാൻ അവസരം. പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിൽ പ്ലസ്‌ വണ്‍ ഹുമാനിറ്റീസ്‌ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അഡ്മിഷൻ ലഭിക്കുന്ന കുട്ടികള്‍ക്കുള്ള പഠന, താമസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം. 

എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ട്‌ ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ലൈബ്രറി, കളിസ്ഥലം, സ്മാര്‍ട്ട്‌ ക്ലാസ് റൂം, ഹോസ്റ്റല്‍ തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.

നിര്‍ദിഷ്ട ഫോമില്‍ അപേക്ഷകള്‍ തയ്യാറാക്കി പത്താം ക്ലാസ്സ്‌ മാര്‍ക്ക്‌ ലിസ്റ്റ്‌, പകര്‍പ്പ്‌, ഗ്രേസ്‌ മാര്‍ക്കിന്‌ അര്‍ഹതയുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്‌ എന്നിവ സഹിതം നേരിട്ടോ, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഇടുക്കി -പൈനാവ്‌ പി.ഒ എന്ന വിലാസത്തിലോ, mrsiukkl@gmailLcom എന്ന ഇ-മെയില്‍ മുഖാന്തിരമോ, ബന്ധപ്പെട്ട റ്റി .ഇ.ഒ ഓഫീസ്‌ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്‌.

പതിനൊന്നാം ക്ലാസ് പ്രവേശനം

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് കൊമേഴ്സ് സ്ട്രീമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 2024-ല്‍ പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും അവസാന തീയതി മെയ് 22.

Post a Comment

أحدث أقدم
Join Our Whats App Group