Join News @ Iritty Whats App Group

പാനൂരിൽ സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചു പ്ലസ് ടു വിദ്യാർഥി മരിച്ചു



തലശ്ശേരി : പാനൂരിൽ സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചു പ്ലസ് ടു വിദ്യാർഥി മരിച്ചു. പാനൂർ പാറാട് ടൗണിന് സമീപം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.പാനൂർ കെ ടി ബി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ ഫായിസ് ആണ് മരിച്ചത്. ഫായിസും സുഹൃത്തും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ടിപ്പർ ലോറി അമിത വേഗതയിലായിരുന്നു ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാദത്തിൽ ഫായിസും സുഹൃത്തും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫായിസിനു മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ പരിക്ക് ഗുരുതരമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group