Join News @ Iritty Whats App Group

മാക്കൂട്ടം ചുരത്തിൽ യാത്രക്കരിൽ ഭീതി വളർത്തി കാട്ടാനക്കൂട്ടം




ഇരിട്ടി: കേരളാ- കർണ്ണാടക അതിർത്തിയിൽ തലശ്ശേരി - കുടക് അന്തർസംസ്ഥാന പാത മുറിച്ചു കടന്നുപോകുന്ന കാട്ടാനക്കൂട്ടങ്ങളുടെ ദൃശ്യം ഒരപൂർവ കാഴ്ചയും ഒപ്പം ഇതുവഴിയുള്ള യാത്രക്കാരിൽ ഭീതിയും സൃഷ്ടിക്കുന്നതായി. ശനിയാഴ്ച രാവിലെ 7 മണിയോടെ ബംഗളൂരുവിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന മേഖലയിലെ ഒരു കേബിൾ ടി വി സംഘം സഞ്ചരിച്ച വാഹനത്തിനു മുന്നിൽക്കൂടെയാണ് കൊമ്പനാനകളും കുട്ടിയാനകളുമടക്കം പത്തിലേറെ ആനകൾ റോഡ് മുറിച്ചു കടന്നുപോയത്. ഇവരാണ് ആനകളുടെ ദൃശ്യം പകർത്തിയത്.    
രാപ്പകളില്ലാതെ ചെറുതും വലുതുമായ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും ഇടതടവില്ലാതെ കടന്നു പോകുന്ന പാതയാണിത്. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്ന ഈ പാതയിൽ വർഷങ്ങൾക്ക് മുൻപ് ആനകളടക്കമുള്ള വന്യമൃഗങ്ങളെ കാണാറുണ്ടായിരുന്നെങ്കിലും അടുത്ത കാലത്തൊന്നും കുരങ്ങുകളൊഴികെയുള്ളവയെ ഈ ചുരം പാതയിൽ ആരും കണ്ടിരുന്നില്ല. എന്നാൽ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി പങ്കിടുന്ന ബാരാപ്പുഴ കടന്ന് ആനകൾ കേരളത്തിലെ ജനവാസ മേഖലയിലെത്തി നാശം വിതക്കുന്നത് നിത്യ സംഭവമാണ്. 17 കിലോമീറ്ററോളം കൊടും വളവുകളും, കയറ്റവും, ഇറക്കവുമെല്ലാമുള്ള ഈ പാത വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാൽ രാത്രിയായാൽ കൂരിരുട്ടിലാണ്. കടന്നു പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് പാതയിൽ ഉണ്ടാവുക. പതക്കുള്ളിലേക്ക് കടന്നുകഴിഞ്ഞാൽ മൊബൈൽ ഫോണുകളും പ്രവർത്തന രഹിതമാകും. ഇതെല്ലം കൊണ്ടുതന്നെ ആനക്കൂട്ടങ്ങൾ റോഡ് മുറിച്ചു കടന്നു പോകുന്ന ദൃശ്യം ഇതുവഴി പോകുന്ന യാത്രക്കാരിൽ ഏറെ ഭീതി ജനിപ്പിച്ചിരിക്കയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group