Join News @ Iritty Whats App Group

ഗവേഷണവും ടീച്ചിങ്ങും രണ്ടാണ്; പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആവർത്തിച്ച് യുജിസി

പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആവർത്തിച്ച് യുജിസി. പ്രിയ വർഗീസിനെ നിയമന കേസിൽ നിലപാട് ആവർത്തിച്ച് യുജിസി. യുജിസി നിബന്ധനകൾ ഏർപ്പെടുത്തിയത് സുതാര്യത സംരക്ഷിക്കാൻ
ഗവേഷണ സമയം ടീച്ചിംഗ് എക്സ്പീരിയൻസ് എന്ന വാദം അസംബന്ധം. ഗവേഷണവും ടീച്ചിങ്ങും രണ്ടാണെന്നും യുജിസി വ്യക്തമാക്കി.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്‍റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അഭിഭാഷകരായ ബിജു പി. രാമന്‍, കെ. ആര്‍. സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് പ്രിയ വർഗീസിനായി സത്യവാങ്മൂലം ഫയല്‍ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group