Join News @ Iritty Whats App Group

പ​രി​ഷ്കാ​രം ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി;​ നി​സാ​ര​മാ​യി ലൈ​സ​ൻ​സ് ന​ൽ​കാ​നാ​വി​ല്ലെന്ന് ഗ​താ​ഗ​ത മ​ന്ത്രി

പ​രി​ഷ്കാ​രം ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി;​ നി​സാ​ര​മാ​യി ലൈ​സ​ൻ​സ് ന​ൽ​കാ​നാ​വി​ല്ലെന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലൈ​സ​ൻ​സ് നി​സാ​ര​മാ​യി ന​ൽ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ളെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ.

ഡ്രൈ​വി​ങ് സ്കൂ​ൾ ഉ​ട​മ​ക​ളു​ടെ ക​ച്ച​വ​ട താ​ത്പ​ര്യ​ത്തി​ന് വേ​ണ്ടി ആ​ളു​ക​ളു​ടെ ജീ​വ​ൻ ബ​ലി​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ്രൈ​വി​ങ് സ്കൂ​ളു​ക​ളു​ടെ ഗ്രൗ​ണ്ടി​ൽ ടെ​സ്റ്റ് വേ​ണ്ടെ​ന്നും സ​ർ​ക്കാ​ർ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്ത് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി ഗു​ണ്ടാ​യി​സം സ​ർ​ക്കാ​രി​നോ​ട് ന​ട​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു.

മ​ല​പ്പു​റ​ത്ത് ഒ​രു മാ​ഫി​യ ഉ​ണ്ട്. അ​വ​രാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. അ​ത് വി​ല​പ്പോ​കി​ല്ല.​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​ത് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​ദി​ന ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തും ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​തും അ​ത്ഭു​ത​പ്പെ​ടു​ത്തി.

ടെ​സ്റ്റി​ന് സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​ണ്ടാ​ക്കും. മ​ല​പ്പു​റം ആ​ർ ടി ​ഓ​ഫീ​സി​ൽ വ​ലി​യ വെ​ട്ടി​പ്പി​ന് ശ്ര​മം ന​ട​ന്നു. അ​ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ല. ക്ര​മ​ക്കേ​ട് കാ​ണി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group