Join News @ Iritty Whats App Group

കു​റ്റ​പ്പെ​ടു​ത്ത​ൽ, സൈ​ബ​ർ ആ​ക്ര​മ​ണം: നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ കു​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ അ​മ്മ ജീ​വ​നൊ​ടു​ക്കി


ചെ​ന്നൈ: ഏ​ഴ് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം താ​ങ്ങാ​നാ​വാ​തെ മാ​താ​വ് ജീ​വ​നൊ​ടു​ക്കി. ഐ​ടി ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ ര​മ്യ(33)​യാ​ണ് വി​ഷാ​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 28 ന് ​ആ​ണ് അ​പ്പാ​ർ​ട്മെ​ന്‍റി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നി​ടെ ര​മ്യ​യു​ടെ കൈ​യി​ൽ നി​ന്ന് കു​ഞ്ഞ് താ​ഴേ​ക്ക് വീ​ണ​ത്. ഒ​ന്നാം നി​ല​യു​ടെ പാ​ര​പ്പ​റ്റി​ലെ ത​കി​ട് ഷീ​റ്റി​ൽ 15 മി​നി​റ്റി​ലേ​റെ ത​ങ്ങി​നി​ന്ന കു​ഞ്ഞി​നെ അ​യ​ൽ​ക്കാ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ യു​വ​തി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ കേ​ട്ട​തോ​ടെ ര​മ്യ വി​ഷാ​ദ​ത്തി​ലാ​യി ചി​കി​ത്സ തേ​ടി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ര​മ്യ​യും ര​ണ്ട് മ​ക്ക​ളും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

 ര​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ളും ഭ​ർ​ത്താ​വ് വെ​ങ്കി​ടേ​ഷും ശ​നി​യാ​ഴ്ച വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ര​മ്യ​യെ ക​ണ്ട​ത്. ദ​മ്പ​തി​ക​ൾ​ക്ക് അ​ഞ്ച് വ​യ​സു​ള്ള ഒ​രു മ​ക​നു​മു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group