Join News @ Iritty Whats App Group

നാ​ലു​വ​യ​സു​കാ​രി​യു​ടെ കൈ​വി​ര​ലി​ന് പ​ക​രം നാ​ക്കി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വം; ഡോ​ക്ട​റു​ടെ വീ​ഴ്ച ല​ഘൂ​ക​രി​ച്ച് സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ര്‍​ട്ട്


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​ലു​വ​യ​സു​കാ​രി​യു​ടെ കൈ​വി​ര​ലി​ന് പ​ക​രം നാ​ക്കി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഡോ​ക‌്ട​റു​ടെ വീ​ഴ്ച ല​ഘൂ​ക​രി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്രം സൂ​പ്ര​ണ്ടി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്.

കു​ട്ടി​യു​ടെ നാ​വി​ന് കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും എ​ന്നാ​ല്‍ വി​വ​രം മാ​താ​പി​താ​ക്കേ​ളാ​ട് പ​റ​യാ​തി​രു​ന്ന​ത് വീ​ഴ്ച​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നാ​ണ് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യ​ത്.

കു​ട്ടി​യു​ടെ നാ​വി​ന് പ്ര​ശ്‌​ന​ങ്ങ​ൾ ക​ണ്ടു. എ​ങ്കി​ൽ​ത​ന്നെ​യും അ​ത് ശ​സ്ത്ര​ക്രി​യ​യ്ക്കു മു​ന്നേ വാ​ക്കാ​ലെ​ങ്കി​ലും ബ​ന്ധു​ക്ക​ളെ അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു. അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഡോ​ക‌്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ട​വേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. അ​ദ്ദേ​ഹം ഇ​ത്ര​നാ​ൾ ന​ട​ത്തി​യ സേ​വ​ന മി​ക​വും ശ​സ്ത്ര​ക്രി​യ​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം ചി​കി​ത്സാ പി​ഴ​വി​ൽ സൂ​പ്ര​ണ്ടി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ള്ളി പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ രം​ഗ​ത്തെ​ത്തി. കു​ഞ്ഞി​ന്‍റെ നാ​വി​ന് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​റാം വി​ര​ൽ നീ​ക്കു​ന്ന​തി​നു പ​ക​രം കു​ഞ്ഞി​ന്‍റെ നാ​വി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്ത ഡോ​ക്ട​ർ​ക്കെ​തി​രേ കൂ​ടു​ത​ൽ ന​ട​പ​ടി വേ​ണ​മെ​ന്നും അ​മ്മ പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group