Join News @ Iritty Whats App Group

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഇന്ന് വിലാപ യാത്ര


കൊച്ചി; അന്തരിച്ച ബില്ലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെ വൈദികര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിലപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും.
രാത്രി 7.30 ഓടെ സഭാ ആസ്ഥാനത്ത് എത്തും . ആലപ്പുഴ വഴിയാണ് വിലാപയാത്ര. നാളെ രാവിലെ 9 മണി മുതല്‍ മറ്റന്നാള്‍ രാവിലെ വരെ ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനം. തുടര്‍ന്ന് 11 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാരം.

Post a Comment

Previous Post Next Post
Join Our Whats App Group