Join News @ Iritty Whats App Group

കണ്ണൂരില്‍ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ചെറുപുഴ സ്വദേശിനിയായ യുവതി കസ്റ്റഡിയില്‍



ണ്ണൂർ: കണ്ണൂരില്‍ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി കസ്റ്റഡിയില്‍. ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിനിയായ യുവതിയെയാണ് ഇന്ന് പുലർച്ചെ കണ്ണൂർ ടൗണ്‍ സിഐ സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

കള്ളനോട്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി ഷിജുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് യുവതിയാണ് കള്ളനോട്ട് നല്കിയതെന്ന് വിവരം ലഭിച്ചത്. ഈ യുവതി കഴിഞ്ഞ ദിവസം പാടിയോട്ടുചാലിലെ പെട്രോള്‍ പന്പില്‍നിന്നു വാഹനത്തില്‍ എണ്ണ നിറച്ചശേഷം നല്കിയ അഞ്ഞൂറു രൂപ കള്ളനോട്ടായിരുന്നു. തുടർന്ന് ജീവനക്കാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കണ്ണൂർ ടൗണ്‍ പോലീസിന് ലഭിച്ച വിവരം അനുസരിച്ച്‌ യുവതിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. യുവതി കാസർഗോഡ് ജില്ലയില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നാണ്…

Post a Comment

Previous Post Next Post
Join Our Whats App Group