Join News @ Iritty Whats App Group

അബ്ദുൽ റഹീമിന്റെ മോചന നടപടികൾ അവസാന ഘട്ടത്തിലേക്ക്; ദയാധനം കൈമാറി


സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന നടപടികൾ അവസാന ഘട്ടത്തിലേക്ക്. ദയാധനം കൈമാറിയതോടെയാണ് നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തുന്നത്. ദയാധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്.

റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്തതിനാല്‍ മരിച്ച ബാലന്റെ അനന്തരാവകാശം സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ പിന്നീട് ഉയർന്നാലും അത് റഹിം സഹായ സമിതിയ്ക്കു ബാധ്യതയാവില്ല എന്നാണ് വിലയിരുത്തൽ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തതെന്നും നിയമ സഹായ സമിതി അറിയിച്ചു. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്.

അബ്‌ദുൽ റഹീമിൻ്റെ മോചനത്തിനുള്ള ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറായി സ്പോൺസറുടെ കുടുംബം രംഗത്തെത്തിയിരുന്നു. റിയാദ് കോടതിയിലാണ് കുടുംബം രേഖാമൂലം ഇക്കാര്യം അറിയിച്ചത്. നേരത്തെ മരിച്ച സൗദി ബാലൻ്റെ കുടുംബം പണം വാങ്ങി മാപ്പ് നൽകാമെന്ന് രേഖാമൂലം കോടതിയെ അറിയിച്ചിരുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group