ലക്നൗ∙ ഉത്തർപ്രദേശിൽ ഇന്ത്യാസഖ്യ റാലിക്കിടെ വൻ സംഘർഷം. അസംഘട്ടിലെ റാലിയിലാണ് സംഘർഷമുണ്ടായത്. റാലിക്കിടെ സമാജ്വാദി പാർട്ടിയുടെ പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. ചെറിയ തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഏതാനും പ്രവർത്തകർക്കിടയിൽ സംഘർഷം ഉടലെടുത്തത്.
സമാജ്വാദി പ്രവർത്തകർ കസേരകളെടുത്ത് തമ്മിലടിക്കുകയും റാലി നടന്ന മൈതാനത്തെ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. സംഘർഷം കൈവിട്ടതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ ശാന്തരായില്ല..
إرسال تعليق