Join News @ Iritty Whats App Group

മ​ഞ്ഞ​ച്ചോ​ല വ്യൂ ​പോ​യി​ന്‍റ് കാ​ണാ​നെ​ത്തി​യ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ല​മു​ക​ളി​ല്‍ കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും


യാ​ത്ര​ക​ൾ പോ​കാ​ൻ കൊ​തി​ക്കു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. വീ​ട്ടു​കാ​രോ​ടൊ​പ്പ​വും കൂ​ട്ടു​കാ​രോ​ടൊ​പ്പ​വു​മെ​ല്ലാം പ​ല​രും യാ​ത്ര പോ​കാ​റു​മു​ണ്ട്. എ​ന്നാ​ൽ ആ​രു​ടെ കൂ​ടെ പോ​യാ​ലും ന​മ്മ​ൾ പോ​കു​ന്ന സ്ഥ​ല​വും യാ​ത്രാ മാ​ർ​ഗ​വു​മെ​ല്ലാം സു​ര​ക്ഷി​ത​മാ​ണോ എ​ന്ന് ഉ​റ​പ്പി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്. ന​മ്മ​ൾ അ​റി​യാ​തെ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ ധാ​രാ​ള​മാ​ണ്.

അ​ത്ത​ര​ത്തി​ലൊ​രു അ​പ​ക​ട​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് ഉ​ണ്ടാ​യ​ത്. അ​ഗ​ളി​യി​ല്‍ മ​ഞ്ഞ​ച്ചോ​ല വ്യൂ ​പോ​യി​ന്‍റ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യ് ഒ​രു പ​റ്റം കൂ​ട്ടു​കാ​രെ​ത്തി. എ​ന്നാ​ൽ അ​വ​ർ​ക്ക് വ​ഴി​തെ​റ്റി പോ​യി. പി​ന്നാ​ലെ മ​ല​യി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്തു.

നാ​ല് കൂ​ട്ടു​കാ​രാ​ണ് ഉ​ല്ലാ​സ​യാ​ത്ര​യ്ക്കാ​യി അ​ഗ​ളി​യി​ലെ​ത്തി​യ​ത്. മ​ഞ്ഞും മ​ഴ​യും ഒ​രു​മി​ച്ച് കാ​ണു​ന്ന​തി​നാ​യി വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വ്യൂ ​പോ​യി​ന്‍റി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ അ​വി​ടെ വി​ല്ല​നാ​യി അ​വ​ത​രി​ച്ചു. മ​ഴ ക​ന​ത്ത​തോ​ടെ ഇ​രു​ട്ടു​മൂ​ടു​ക​യും വ​ഴി കാ​ണാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ​ക്ക് വ​ഴി​തെ​റ്റി പോ​വു​ക​യും ചെ​യ്തു. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ല​മു​ക​ളി​ലേ​ക്ക് ക​യ​റി​യ​ത്.

7.30 ഓ​ടെ​യാ​ണ് നാ​ലു​പേ​രും മ​ല​യി​ല്‍ കു​ടു​ങ്ങി​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ്ർ മ​ണ്ണാ​ര്‍​ക്കാ​ട് ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. അ​തെ​ത്തു​ട​ർ​ന്ന് പോ​ലീ​സും മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ര്‍ ഫോ​ഴ്‌​സും ചേ​ർ​ന്ന് ഇ​വ​രെ സു​ര​ക്ഷി​ത​രാ​യി താ​ഴെ എ​ത്തി​ക്കു​ക​യും ചെ​യ്തു.

അ​ഗ​ളി ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​തി​ന് യു​വാ​ക്ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. മേ​ലാ​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഷ്‌​ക​ര്‍, സ​ല്‍​മാ​ന്‍,സെ​ഹാ​നു​ദ്ദി​ന്‍, മ​ഹേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

Post a Comment

Previous Post Next Post
Join Our Whats App Group