Join News @ Iritty Whats App Group

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി


ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കഴിഞ്ഞ ദിവസം യുപിയിലെ ബിജ്‌നോറിലാണ് മനന്‍ സെയ്ദി എന്ന യുവാവിന് ആക്രമണം നേരിട്ടത്. സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്ന് ഞായറാഴ് മെഹര്‍ ജഹാന്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിനുള്ളില്‍ കെട്ടിയിട്ട ശേഷം ശരീര ഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരനായ യുവാവ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഭാര്യ യുവാവിനെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

നേരത്തെയും യുവതിക്കെതിരെ മനന്‍ സെയ്ദി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ മെഹര്‍ ജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം, പീഡനം,ആക്രമണം തുടങ്ങിയ വകുപ്പുകളാണ് യുവതിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group