Join News @ Iritty Whats App Group

കേരളത്തെ കാത്തിരിക്കുന്നത് മഹാ പ്രളയമോ? ലാ നിന പ്രതിഭാസം വരുന്നു; ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴയ്ക്ക് സാധ്യത


ലാ ​നി​ന പ്ര​തി​ഭാ​സം മൂ​ലം ഇ​ത്ത​വ​ണ ഇ​ട​വ​പ്പാ​തി​യി​ൽ പ​തി​വി​ലും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം. അ​ങ്ങേ​യ​റ്റം വി​നാ​ശ​കാ​രി​യാ​ണ് ‘ലാ ​നി​ന’. സ്പാ​നി​ഷ് ഭാ​ഷ​യി​ല്‍ ലാ ​നി​ന എ​ന്നാ​ല്‍ ‘ചെ​റി​യ പെ​ണ്‍​കു​ട്ടി’ എ​ന്നാ​ണ് അ​ര്‍​ഥം. ലാ ​നി​ന സ​മ​യ​ത്ത്, ശ​ക്ത​മാ​യ വാ​ണി​ജ്യ​വാ​ത​ങ്ങ​ള്‍ ചൂ​ടു​ജ​ല​ത്തെ ഏ​ഷ്യ​യി​ലേ​ക്ക് ത​ള്ളു​ന്നു. ഇ​ത് മ​ഴ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കും.

ജൂ​ലൈ​യി​ൽ രൂ​പ​മെ​ടു​ക്കു​ന്ന ലാ ​നി​ന പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ​തി​വി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന. 2020-2023ലാ​ണ് ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ലാ ​നി​ന പ്ര​തി​ഭാ​സം ക​ണ്ടി​രു​ന്ന​ത്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ലാ​വ​ർ​ഷ​ത്തി​ൽ മ​ഴ കു​റ​യ്‌​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ എ​ൽ നി​നോ പ്ര​തി​ഭാ​സം ദു​ർ​ബ​ല​മാ​യെ​ന്നും ഈ ​കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് ഇ​തി​ന് വി​പ​രീ​ത​മാ​യ ലാ ​നി​ന പ്ര​തി​ഭാ​സ​മാ​കും സം​ഭ​വി​ക്കു​ക​യെ​ന്നും മു​ന്ന​റി​യി​പ്പി​ൽ‌ പ​റ​യു​ന്നു. എ​ല്‍ നി​നോ എ​ന്നാ​ല്‍ ‘ചെ​റി​യ ആ​ണ്‍​കു​ട്ടി’ എ​ന്നാ​ണ് അ​ര്‍​ഥം.

Post a Comment

Previous Post Next Post
Join Our Whats App Group