Join News @ Iritty Whats App Group

കണ്ണൂരിലെ കള്ളനോട്ട് കേസിൽ അറസ്റ്റിലായ ശോഭ സംഘത്തിലെ മുഖ്യ കണ്ണിയെന്ന് പോലീസ്



ളിപ്പറമ്ബ് :കണ്ണൂർ നഗരത്തിലെ തെക്കി ബസാറിലെ ബാറില്‍ക ള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതിയെ കോടതിയില്‍ ഹാജരാക്കി.

ചപ്പാരപ്പടവ് പാടിയോട്ടുചാല്‍ സ്വദേശിനി പിപി ശോഭ (45)യെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ ടൗണ്‍ പൊലീസ്‌അറസ്റ്റ് ചെയ്‌തത്. നേരത്തെ കേസില്‍ പയ്യന്നൂർ സ്വദേശി ഷിജു(36)അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച്‌ സൂചനലഭിച്ചത്. ഷിജുവിന്യുവതിയാണ് കള്ളനോട്ട് നല്‍കിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറില്‍ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട്നല്‍കിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബില്‍ത്തുകയില്‍ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയുംബില്‍ഫോള്‍ഡറില്‍വെച്ച്‌കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരന്റെ പരാതിയില്‍ സിസിടിവി അടക്കം പരിശോധിച്ചാണ്ഷിജുവിനെ പൊലീസ് പിടികൂടുന്നത്. 

ഇയാളുടെ പക്കല്‍ നിന്നും 500 രൂപയുടെ അഞ്ച്‌കള്ളനോട്ടുകളും പൊലീസ്‌ കണ്ടെത്തിയിരുന്നു. മെക്കാനിക്കായ തനിക്ക് വർഷോപ്പില്‍ നിന്ന്‌ കിട്ടിയകൂലിയാണെന്നാണ് ആദ്യം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ്നല്‍കിയത്ശോഭയാണെന്ന്സമ്മതിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം ചപ്പാരപ്പടവ് പാടിയോട്ടുചാലിലെ പെട്രോള്‍പമ്ബില്‍ നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം 500രൂപ നല്‍കിയിരുന്നു. പമ്ബ് ജീവനക്കാരന് സംശയം തോന്നിപൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ചീമേനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കണ്ണൂരില്‍ നിന്ന് പിടിച്ച കള്ളനോട്ടുമായി ഇവർക്ക്ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടത്.

ഇതേ തുടർന്ന് ശോഭയുടെപാടിയോട്ടു ചാലിലെവീട്ടില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കള്ളനോട്ടുംനിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളുംകണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്ടോപ്പും കസ്റ്റഡിലെടുത്തു.

ഇവർ കാസർകോഡ് ജില്ലയില്‍ ഡ്രൈവിങ്‌ സ്‌കൂള്‍ നടത്തുന്നതായും വിവരം ലഭിച്ചു. കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കാസർകോഡ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കള്ളനോട്ട്സംഘത്തിന്റെ താവളങ്ങള്‍കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇതിനായി വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group