Join News @ Iritty Whats App Group

നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ 7 എണ്ണം മാത്രം , അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി ; രണ്ടാഴ്ച സമയം

തിരുവനന്തപുരം : സംസ്ഥാനത്തെ 2023-24 വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. ഈ പ്രാവ്യശ്യം നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ്.

സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇ വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു . പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വിവരിച്ചു.

സയൻസ് വിഭാ​ഗത്തിൽ 84.84%, ഹ്യുമാനിറ്റീസ് 67.09%, കൊമേഴ്‌സ് 76.11% എന്നിങ്ങനെയാണ് വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 29,300 വിദ്യാർത്ഥികളാണ്. ജൂൺ 12 മുതൽ 20 വരെയാണ് ഇംപ്രൂവ്മെന്റ്, സേ പരീക്ഷകൾ നടക്കുക.

39,242 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇതിൽ 29,818 പേർ പെൺകുട്ടികളാണ്. കഴിഞ്ഞ വർഷത്തെ ഫുൾ എ പ്ലസിന്‍റെ എണ്ണം 33815 ആയിരുന്നു. ഇത്തവണ 5427 വര്‍ധനയുണ്ടായി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. വയനാട് ആണ് വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല.

Post a Comment

أحدث أقدم
Join Our Whats App Group