Join News @ Iritty Whats App Group

വീട്ടിലെ ദോഷങ്ങള്‍ അകറ്റുന്നതിനായി രക്ഷിതാക്കള്‍ കൂട്ടി കൊണ്ടുവന്ന ജ്യോത്സ്യൻ 19 വയസുകാരിയെ പീഡിപ്പിച്ചു; അറസ്റ്റ്




ണ്ണൂർ: 19 വയസുകാരിയെ വീട്ടില്‍ വെച്ചു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയില്‍ വ്യാജജ്യോത്സ്യനായ മധ്യവയസ്ക്കനെ എടക്കാട് പൊലിസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിലെ ദോഷങ്ങള്‍ അകറ്റുന്നതിനായി രക്ഷിതാക്കള്‍ കൂട്ടി കൊണ്ടുവന്നതായിരുന്നു 

ജ്യോത്സ്യനെ എന്നാല്‍ വീട്ടിലെ മുറിയില്‍ കയറി രഹസ്യ പൂജ ചെയ്യാനെന്ന നാട്യത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപിക്കാൻ ശ്രമിക്കുകയായിരുന്നു. പേടിച്ചു പോയ പെണ്‍ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതു പ്രകാരമാണ് ജ്യോത്സ്യനെതിരെ പൊലിസ് കേസെടുത്ത് അറസ്റ്റു ചെയ്തു. 

ഒരു പ്രമുഖ ക്ഷേത്രത്തിന് സമീപം ഏറെക്കാലം ഹോട്ടല്‍ തൊഴിലാളിയായ രമേശൻ പിന്നീട് തൊഴില്‍ ഉപേക്ഷിച്ചു ശത്രുദോഷങ്ങള്‍ അകറ്റുന്ന ജ്യോത്സ്യനായി മാറുകയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളായ സ്ത്രീകളുടെയും പുരുഷൻമാരുടെ മും ഫോണ്‍ നമ്ബർ കരസ്ഥമാക്കിയാണ് ഇയാള്‍ വീട്ടിലെത്തി ദോഷങ്ങള്‍ അകറ്റാൻ പരിഹാരം ചെയ്തിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group